ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്
May 2, 2025 11:43 AM | By Sufaija PP

ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു

Rain with thunderstorms until Sunday

Next TV

Related Stories
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

May 2, 2025 09:43 PM

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത് തീപിടുത്തം

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനടുത്ത്...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

May 2, 2025 09:18 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധ...

Read More >>
മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

May 2, 2025 07:38 PM

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ ചുമത്തി

മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനങ്ങൾക്ക് 20000 രൂപ പിഴ...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

May 2, 2025 07:31 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം...

Read More >>
കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

May 2, 2025 05:02 PM

കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ പിടിയില്‍

കുടുങ്ങി; കണ്ണൂരിൽ വീട് കുത്തി തുറന്ന് സ്വർണവും പതിനേഴായിരം രൂപയും കവര്‍ന്ന കുട്ടിക്കള്ളൻ...

Read More >>
സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

May 2, 2025 03:04 PM

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്; 10, 12 ക്ലാസുകളിലെ ഫലം ഇന്നില്ല

സോഷ്യൽ മീഡിയയിലെ പ്രചാരണം തള്ളി സിബിഎസ്ഇ ബോർഡ്;* *10, 12 ക്ലാസുകളിലെ ഫലം...

Read More >>
Top Stories

News Roundup