ആലക്കോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ നസീബ് സി എച്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ കല്ലൊടി എന്ന സ്ഥലത്ത് വെച്ച് KL 59 B 8646 നമ്പർ സ്വിഫ്റ്റ് ഡിസൈർ കാറിൽ 65 വിദേശ മദ്യ കുപ്പികൾ വില്പനക്കായി സൂക്ഷിച്ചുവെച്ച് കടത്തിക്കൊണ്ടുവന്നതിന് നടുവിൽ കനകക്കുന്ന് താമസിക്കുന്ന കിഴക്കേ കളത്തിൽ വീട്ടിൽ ബോസ് കെ ജെ (43) എന്നയാളെ അറസ്റ്റ് ചെയ്തു.

പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഗിരീഷ് കെ വി , പ്രിവന്റീവ് ഓഫീസർ യേശുദാസൻ പി, പ്രിവന്റി ഓഫീസർ ഗ്രേഡ് മധു ടി വി ,സിവിൽ എക്സൈസ് ഓഫിസർ മാരായ രാജീവ് പി കെ, ഷൈജു കെ വി ,പ്രണവ് ടി, ജിതിൻ ആൻ്റണി WCEO അനുജ എൻ എം എന്നിവർ പങ്കെടുത്തു.
Young man arrested with foreign liquor