എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന്

എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന്
Apr 29, 2025 03:28 PM | By Sufaija PP

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് ആരംഭിക്കും. 

ഈ വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിച്ചു. സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി നാല് (2,964) കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് (4,27,021) വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി.

അതിൽ ആൺകുട്ടികൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെൺകുട്ടികൾ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325). സർക്കാർ മേഖലയിൽ ഒരു ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാർഥികളും എയിഡഡ് മേഖലയിൽ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാർഥികളും അൺ എയിഡഡ് മേഖലയിൽ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാർഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ നാനൂറ്റി നാൽപത്തിയേഴ് (447) വിദ്യാർഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.

Sslc

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories










News Roundup






//Truevisionall