തളിപ്പറമ്പ നഗരസഭ കുടുംബശ്രീ സി ഡി എസ് 27 ആം വാർഷികാഘോഷം അരങ്ങ് 2025 ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ എന്നവരുടെ ആദ്യക്ഷദയിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിന് ആശംസ അറിയിച്ചു കൊണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ഷബിത എം കെ, റജുല പി, നബീസ ബീവി കെ, മുഹമ്മദ് നിസാർ പി പി, കദീജ കെ പി, കൗൺസിലർമാരായ ഗിരീശൻ സി വി, സുരേഷ് പി വി, വത്സരാജൻ,കോടിയിൽ സലീം നഗരസഭ സെക്രട്ടറി സുബൈർ കെ പി എന്നിവർ സംസാരിച്ചു. ചടങ്ങിന് സിഡി എസ് മെമ്പർ സെക്രട്ടറി പ്രദീപ് കുമാർ പി സ്വാഗതവും ശ്ശുഭ എം നന്ദിയും പറഞ്ഞു.
Taliparamba Municipality Kudumbashree CDS Annual Celebration Held