ധർമ്മശാല: പോഷക സമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ഉറപ്പാക്കുന്നതിൻറെ ഭാഗമായി വിവിധ വകുപ്പുകളുടെ സംയോജനത്തോടെ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, ആന്തൂർ നഗരസഭാ പരിധിയിലെ കൃഷിയോഗ്യമായ മുഴുവൻ കൃഷിയിടങ്ങളും കൃഷിചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക എന്നീ ലക്ഷ്യത്തോടെലആന്തൂർ നഗരസഭാ കൃഷിഭവൻ സംഘടിപ്പിക്കുന്ന വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനാവശ്യമായ മുൻസിപ്പൽതല സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ കൌണസിൽ ഹാളിൽ ചെയർമാൻ പി മുകുന്ദൻ ഉൽഘാടനം ചെയ്യ്തു.

വൈസ് ചെയർപേഴ്സൺ വി. സതീദേവി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവി പദ്ധതി വിശദീകരിച്ചു. സ്റ്റാൻറിംങ്ങ് കമ്മറ്റി ചെയർമാൻമാരായ കെ.വി.പ്രേമരാജൻ മാസ്റ്റർ, എം. ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമനാ മുരളിധരൻ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ, കൌണസിലർ സി. ബാലകൃഷ്ണൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസി.കൃഷിഓഫീസർ കെ.സി. വിജയകുമാരി സ്വാഗതവും, കൃഷി അസിസ്റ്റൻറ് നിരഞ്ജന കെ.കെ. നന്ദിയും പറഞ്ഞു. സംഘാടക സമിതിയുടെ ചെയർമാനായി മുൻസിപ്പൽ ചെയർമാൻ ശ്രീ പി. മുകുന്ദനെയും, കൺവീനറായി കൃഷി ഓഫീസർ രാമകൃഷ്ണൻ മാവിലയെയും തെരഞ്ഞെടുത്തു.
മുൻസിപ്പൽ പരിധിയിലെ 4 മേഖലകളിലായി 2025 മെയ്യ് 5,6,7 തീയ്യതികളിൽ മേഖലാതല സംഘാടക സമിതി യോഗങ്ങൾ വിളിച്ചുചേർക്കുവാൻ തീരുമാനിച്ചു.
Aanthoor