---
title: "ഭർതൃ പീഡനത്തെത്തുടർന്ന്  യുവതി ജീവനൊടുക്കി"
english_title: "Domestic violance "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286709/domestic-violance"
published_at: "2025-04-29T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6810a1e39474f_Delhi_man_beats_son_1112022.jpg"
keywords: []
---

# ഭർതൃ പീഡനത്തെത്തുടർന്ന്  യുവതി ജീവനൊടുക്കി

> **Lead Summary:** ഇരിട്ടി: ഭർതൃ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി പായം കുന്നോത്ത് കേളൻപീടികയിലെ സ്നേഹാലയത്തിൽ സ്നേഹ ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് മരിച്ചനിലയിൽ കാണപ്പെടുക യായിരുന്നു. സംഭവത്തിൽ ഭർത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ്ബാബുവിൻ്റെ നിർദേശപ്രകാരംസി.ഐ എ. കുട്ടികൃഷ്‌ണൻ കസ്റ്റഡിയി ലെടുത്തു. സ്നേഹയുടെ ആത്മഹ ത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

## Article Content

ഇരിട്ടി: ഭർതൃ പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി പായം കുന്നോത്ത് കേളൻപീടികയിലെ സ്നേഹാലയത്തിൽ സ്നേഹ ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് മരിച്ചനിലയിൽ കാണപ്പെടുക യായിരുന്നു. സംഭവത്തിൽ ഭർത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയ്ബാബുവിൻ്റെ നിർദേശപ്രകാരംസി.ഐ എ. കുട്ടികൃഷ്‌ണൻ കസ്റ്റഡിയി ലെടുത്തു. സ്നേഹയുടെ ആത്മഹ ത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

നാല് വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തൻ്റെ നിറമല്ലെന്നു പറഞ്ഞ് ഭർത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭർതൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286709/domestic-violance)