ധർമ്മശാല:ആന്തൂർ നഗരസഭ ലഹരിക്കെതിരെ ജാഗ്രതാ സദസ് സംഘടിപ്പിച്ചു.നഗരസഭാ കൗൺസിൽ ഹാളിൽനടന്ന ബോധവൽക്കരണക്യാമ്പെയിൻ ചെയർമാൻ പി.മുകുന്ദൻ ഉൽഘാടനം ചെയ്തു.

തളിപ്പറമ്പ് എക്സൈസ് അസി. ഇൻസ്പെക്ടർ വി.വി.ഷാജി, തളിപ്പറമ്പ പോലീസ് അസി. സബ്ബ് ഇൻസ്പെക്ടർ കെ.കെ. ഷാജി എന്നിവർ ബോധവൽക്കരണ ക്ലാസുകളെടുത്തു.
വൈസ് ചെയർപേർസൺ വി.സതീദേവിയുടെ അധ്യക്ഷതയിൽ നടന്ന ക്ലാസിന് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി പി.എൻ. അനീഷ് നന്ദിയും രേഖപ്പെടുത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധയുവജന സംഘടനാ പ്രതിനിധികൾ, ഹരിത കർമ്മസേനാംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പൊതുജനങ്ങൾ എന്നിവർ ജാഗ്രതാ സദസിൽ പങ്കെടുത്തു.
Aanthoor-municipality