സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കോളറ വ്യാപനം കൂടാൻ സാധ്യത; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Apr 29, 2025 08:04 PM | By Sufaija PP

വേനൽക്കാലമായതിനാൽ കോളറ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രി വീണ ജോർജ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയും രോഗം വരാൻ സാധ്യതയുണ്ടെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.വയറിളക്കം ,ഛർദി, നിർജ്ജലീകരണം, എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും , രോഗം പകരാതിരിക്കാൻ വ്യക്തി ശുചിത്വം പാലിക്കണമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസം കോളറ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് ഒരാൾ മരണപ്പെട്ടിരുന്നു.ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്. നിലവിൽ രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ രോഗലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.എല്ലാവർക്കും പ്രതിരോധ മരുന്ന് നൽകിയതായും മന്ത്രി അറിയിച്ചു.

കോളറയെന്ന ജലജന്യ രോഗം തടയുന്നതിന് ഇനി പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധിക്കാം

▫️പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം മാത്രം കുടിക്കുക

▫️ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങള്‍ ശുചിയായി സൂക്ഷിക്കുക

▫️ശരിയായി പാകം ചെയ്യാത്ത കടല്‍ മത്സ്യങ്ങള്‍ ഒഴിവാക്കുക; പ്രത്യേകിച്ച് കക്കയിറച്ചി.

▫️കഴിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പിട്ട് നന്നായി കഴുകുക.

▫️കൈകളുടെ ശുചിത്വം കോവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറ നിയന്ത്രണത്തിലും പ്രധാനമാണ്.

▫️പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിനു മുന്‍പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികള്‍ പാകം ചെയ്ത് കഴിക്കുക

▫️ശുചിമുറികള്‍ ഇടയ്ക്കിടെ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

Cholera outbreak

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories










News Roundup






//Truevisionall