ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവത്തിൽ ദുരന്തം ഒഴിവാക്കിയത് എലിഫെന്റ് സ്ക്വാഡിന്റെയും പാപ്പാന്മാരുടെയും സംയുക്തമായ ശ്രമം കാരണം. ആനയിടഞ്ഞയുടനെ മറ്റുള്ള ആനകളെ പരിസരത്ത് നിന്നും നീക്കിയിരുന്നു. തളിപ്പറമ്പ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനയുടെ പാപ്പാന് പരിക്കേറ്റിരുന്നു. ഇടഞ്ഞ ആന ജനക്കൂട്ടത്തിലേക്ക് ഓടി പോകാതിരിക്കാൻ ആനയ്ക്ക് ചുറ്റും വളയം തീർത്തായിരുന്നു ആനയെ തളയ്ക്കാനുള്ള ശ്രമം നടന്നത്. ഇത് മറ്റ് അപകടം സംഭവിക്കാതിരിക്കാൻ കാരണമായി.

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട എലിഫെന്റ് സ്‌ക്വാഡായ കുന്നംകുളം എലിഫെന്റ് സ്‌ക്വാഡ് ആണ് ആനയെ തളച്ചത്. 50 വർഷത്തോളം ആന പരിപാലനത്തിൽ പരിചയമുള്ള ആറന്മുള മോഹൻദാസിന്റെ നേതൃത്വത്തിൽ ഉള്ളതാണ് കുന്നംകുളം എലിഫെന്റ് സ്‌ക്വാഡ്.
Cherukunnu Annapurneshwari Temple