തളിപ്പറമ്പ്: വീട്ടിലെ സ്റ്റോര്‍റൂമിന് തീപ്പിടിച്ചു, മുക്കാല്‍ലക്ഷം രൂപയുടെ നഷ്ടം . ധര്‍മ്മശാല-അഞ്ചാംപീടിക റോഡില്‍ ചിത്രഗേറ്റിന് സമീപത്തെ സജേഷ് കുന്നില്‍ എന്നയാളുടെ വീട്ടിലെ സ്റ്റോര്‍ റൂമിനാണ് വെള്ളിയാഴ്ച്ച രാത്രി 11.45 ന് തീപിടിച്ചത്.

സ്റ്റോറില്‍ സൂക്ഷിച്ച സാധനങ്ങള്‍, കബോഡ്, ഫാന്‍, സ്വിച്ച് ബോര്‍ഡ്, ടൈല്‍സ് എന്നിവ തീപിടുത്തത്തില്‍ നശിച്ചു.കൂടാതെ മൂന്ന് മുറികളില്‍ മുഴുവന്‍ പുകപിടിച്ചു. തളിപ്പറമ്പില്‍ നിന്ന് ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേന വെള്ളം ഒഴിച്ചും പുക പുറത്തേക്ക് കളഞ്ഞും അപകടം ഒഴിവാക്കി.
വീട്ടുകാര്‍ വീടുപൂട്ടി പുറത്ത് പോയ സമയത്താണ് തീപിടിത്തം ഉണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമനസേന പറഞ്ഞു.
Fire breaks out in storeroom of house