തളിപ്പറമ്പ നഗരസഭ 2024 =25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിന്റ പദ്ധതിയുടെ ഭാഗമായി 1425000 രൂപ ചിലവിട്ട് നഗരത്തിലെ പ്രധാന വീഥികളിൽ 50 ഓളം വേസ്റ്റ് ബിൻ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എം ൽ എ ഹാപ്പിനെസ് സ്ക്വയറിൽ വെച്ച് നിർവഹിച്ചു.
നഗരസഭ ചെയർ പേഴ്സൻ മുർഷിദാ കൊങ്ങായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ നബീസബീവി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി പി മുഹമ്മദ് നിസാർ, എം കെ ഷബിത, ഖദീജ കെ. പി കൗൺസിൽലർമാരായ ഒ സുഭാഗ്യം, കൊടിയിൽ സലീം, വത്സരാജൻ നഗരസഭാ സെക്രട്ടറി കെ പി സുബൈർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ക്ലീൻ സിറ്റി മാനേജർ എ കെ രഞ്ജിത്ത് കുമാർ നന്ദി പറഞ്ഞു.
Taliparamba Municipality inaugurated waste bins