എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ
Apr 19, 2025 08:30 PM | By Sufaija PP

കൊച്ചി: ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്‍. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്‍. മോഹൻലാൽ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മഞ്ഞുമ്മൽ ബോയ്‌സിനെ (242.25 കോടി) മറികടന്നാണ്‌ എമ്പുരാൻ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിൽ നിന്ന്‌ 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായും ഇതോടെ എമ്പുരാൻ മാറി. സിനിമക്കെതിരെ ആർഎസ്‌എസും കേന്ദ്രസർക്കാരും നടത്തുന്ന ആക്രമണത്തിനിടെയാണ്‌ എമ്പുരാന്റെ ഈ സുപ്രധാന നേട്ടം. സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്. ചിത്രം മാർച്ച് 27നാണ്‌ ലോകവ്യാപകമായി റിലീസ്‌ ചെയ്തത്‌. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്രം രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Empuraan enters the 300 crore club

Next TV

Related Stories
തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം ചെയ്തു

Apr 20, 2025 11:14 AM

തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് നഗരസഭ മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പ്രധാന വീഥികളിൽ സ്ഥാപിച്ച വേസ്റ്റ് ബിൻ ഉദ്ഘാടനം...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും പാപ്പാന്മാരും

Apr 20, 2025 11:08 AM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും പാപ്പാന്മാരും

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വിഷു വിളക്ക് ഉത്സവ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു, രക്ഷകരായി എലിഫെന്റ് സ്‌ക്വാഡും...

Read More >>
 മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്

Apr 20, 2025 10:03 AM

മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്

മരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്...

Read More >>
വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം പുരോഗമിക്കുന്നു

Apr 19, 2025 10:55 PM

വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം പുരോഗമിക്കുന്നു

വൻ വികസന സാധ്യതകളുമായി തീരദേശ ഹൈവേ; നിർമാണം...

Read More >>
നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Apr 19, 2025 09:49 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ജാമ്യം; തിങ്കളാഴ്ച വീണ്ടും ചോദ്യം...

Read More >>
പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

Apr 19, 2025 08:32 PM

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന...

Read More >>
Top Stories