ആന്തൂർ നഗരസഭാ കൃഷിഭവൻ പരിധിയിലെ തെങ്ങിൻ തോട്ടത്തിലെ ചെമ്പൻ ചെല്ലി ആക്രമണത്തെ പ്രതിരോധിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ച് പഠന ക്ലാസ് സംഘടിപ്പിച്ചു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. പരിപാടിയിൽ വെച്ച്

ആന്തൂർ നഗരസഭാ കൃഷിഭവൻ അഗ്രി ഫ്രൻ്റ്സ് ഫാം പ്ലാൻ ഗ്രൂപ്പ് ഉൽപ്പാദിപ്പിച്ച ജൈവ ഉൽപ്പനങ്ങളുടെ വിപണന ഉൽഘാടനവും നടത്തി. കൃഷി ഓഫീസർ രാകൃഷണൻ മാവില സ്വാഗതം പറഞ്ഞു വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. പ്രേമരാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു . കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ , വി.ബാലകൃഷ്ണൻ , പി. രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരസമിതി കൺവീനർ കെ. സുധീർ നന്ദി പറഞ്ഞു.
Farming class