തളിപ്പറമ്പ് : ചൂട് കൂടി വരുന്ന സാഹചര്യത്തിൽ*പറവകൾ ദാഹജലം കിട്ടാതെ വലയുമ്പോൾ ഒരു പാത്രം ദാഹ ജലം അവർക്കായി ഒരുക്കാം. ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പറവകൾക്കൊരു പാനപാത്രം പരിപാടിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാതല ഉദ്ഘാടനം സീതി സാഹിബ്എച്ച്.എസ്. എസിലെ ജെ.ആർ.സി. കേഡറ്റ് ഫാത്തിമത്തുൽ നാദിയ'. സി. പി. യുടെ വീടിൻ്റെ പരിസരത്ത് ഉപജില്ലാ കോഡിനേറ്റർ നിസാർ .കെ . യുടെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജെ. ആർ.സി. 'കൗൺസിലർ അനീസ എം, കേഡറ്റുകളായ മിസ്അബ് കെ പി, ഫാത്തിമത്ത് നജ കെ പ്രസംഗിച്ചു.
JRC with cup for pigeons