റിട്ട: അദ്ധ്യാപകനും കേരളാ സ്റ്റേറ്റ് പെൻഷനേർസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുമായിരുന്ന ടി. കരുണാകരൻ മാസ്റ്റർ (74) നിര്യാതനായി. KSSPA സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുക്കവേ ആലപ്പുഴയിൽ വെച്ച് ശാരീരീക അവശത ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ ഞായറാഴ്ച രാത്രി വൈകി വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: സി. കാർത്യായനി (റിട്ട: പ്രധാന അദ്ധ്യാപിക) മക്കൾ: ഷിനി .ടി ( മാനേജർ കേരള ഗ്രാമീൺ ബേങ്ക് പാപ്പിനിശ്ശേരി ബ്രാഞ്ച്) നിധിൻ. ടി ബ്രാംഗ്ലൂർ ) മരുമക്കൾ മധു കെ വി (കുഞ്ഞിമംഗലം) അഞ്ജലി .എസ് (വടകര) സഹോദരങ്ങൾ ലക്ഷ്മി ടി, പരേതരായ നാരായണൻ രാഘവൻ.
ഭൗതികശരീരം ഇന്ന് തിങ്കളാഴ്ച രാവിലെ 10.30 മണി മുതൽ ഒരു മണി വരെ അടുത്തില ഇന്ദിരാജി മന്ദിരത്തിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് വീട്ടിൽ വെച്ച് മരണാനന്തര കർമ്മങ്ങൾക്ക് ശേഷം വൈകുന്നേരം 4 മണിക്ക് അടുത്തില സമുദായ ശ്മശാനത്തിൽ സംസ്കാരം.
t karunakaran