വളക്കൈ വാഹനാപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ ശരിയല്ലെന്ന് പോലീസും ആശുപത്രി അധികൃതരും അറിയിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്ക്, കൂടുതൽ മരണം സംഭവിച്ചു എന്ന തരത്തിലുള്ള വ്യാജവാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അപകടത്തിൽ ഒരു വിദ്യാർത്ഥിയാണ് മരിച്ചത്. ചികിത്സയിലുള്ള ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
fake news