തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിൽ പെരുകുന്ന അനധികൃത പാർക്കിംഗ് നെതിരെ വഴിയോരക്കച്ചവടത്തിനെതിരെയും തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് വികസന സമിതി യോഗത്തിൽ നിവേദനം നൽകി. നിരവധിതവണഅധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിശോധനകളും നടപടികളും എടുക്കുന്നുണ്ടെങ്കിലും തുടർ പ്രവർത്തനങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഇതിന് പരിഹാരം ഉണ്ടാകുന്നില്ല.
മെയിൻ റോഡ് സൗത്തിൽ അനധികൃത പാർക്കിംഗ് കാരണം സാധനം വാങ്ങാൻ വരുന്ന ഉപഭോക്താക്കളുടെയും ജനങ്ങളുടെയും മേൽ പോലീസ് പിഴ ഇടുന്നതിൽ മത്സരിക്കുമ്പോൾ മെയിൻ റോഡ് നോർത്തിലും മറ്റു പ്രദേശങ്ങളിലും വൺവേ സംവിധാനം ഉണ്ടെങ്കിലും ട്രാഫിക് ഇടപെടലുകൾ ഇല്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാൽ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹാരം കാണണമെന്ന് നിവേദനത്തിൽ പറയുന്നു.
Illegal parking