---
title: "പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം"
english_title: "periya murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259668/periya-murder-case"
published_at: "2024-12-29T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6770df407a221_Untitled-2-web.jpg"
keywords: []
---

# പെരിയ ഇരട്ടകൊലപാതക കേസ്: 10 പ്രതികളെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കാന്‍ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബം

> **Lead Summary:** **കാസര്‍കോട്: **പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ ഉള്‍പ്പെടെ കോടതി വെറുതെ വിട്ടു എന്നാണ് കുടുംബത്തിന്റെ വാദം.

## Article Content

**കാസര്‍കോട്: **പെരിയ ഇരട്ട കൊലപാതക കേസില്‍ 10 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. ജനുവരി മൂന്നിന് ശിക്ഷാവിധി വന്നതിനു ശേഷം മേല്‍ക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത പ്രതികളെ ഉള്‍പ്പെടെ കോടതി വെറുതെ വിട്ടു എന്നാണ് കുടുംബത്തിന്റെ വാദം.

ഇതിനിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും മുന്‍ എംഎല്‍എയും ആയ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പാര്‍ട്ടി ചുമതലയുള്ള അഞ്ചു പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സിപിഎം പ്രതിരോധത്തിലായിട്ടുണ്ട്. വിധി പകര്‍പ്പ് ലഭിച്ചതിനുശേഷം പാര്‍ട്ടി നിയമ പോരാട്ടം തുടരുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും അറിയിച്ചു.

ഔദ്യോഗിക യാത്രയയപ്പില്ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കേരളം വിടും

പെരിയ ഇരട്ട കൊലപാതക കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259668/periya-murder-case)