പരിയാരം : ഏമ്പേറ്റിൽ മേൽപാലം വേണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിത കാല സമരം 31 ദിവസം പിന്നിട്ടു.സമരം നാഷണൽ ഹ്യൂമൺ റൈറ്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
ഡോ. പി.പി ബാലൻ മുഖ്യാതിഥിയായി. വാർഡ് മെംബർ വി. രമണി അധ്യക്ഷയായി. കെ.വി രമേശൻ, പി.വി.ഗോപാലൻ ,പി. അജയകുമാർ, എം.വി രാമൻ ,ചാലിൽ ദാമോദരൻ പി.വി രാജൻ എന്നിവർ സംസാരിച്ചു.
flyover