പുതുവർഷത്തിൽ ഫുട്ബോൾ ആരവത്തിനൊരുങ്ങി തളിപ്പറമ്പ്: കരീബിയൻസ് അഖിലേന്ത്യ ഫുട്ബോൾ ഫെസ്റ്റിന് ജനുവരി മൂന്നിന് തുടക്കമാകും. 26നാണ് സമാപനം. ഉണ്ടപ്പറമ്പ് മൈതാനിയിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 6000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയവും ഗ്യാലറിയും സജ്ജീകരിച്ചു. ജനുവരി മൂന്നാം തീയതി വൈകിട്ട് 7.00ക്ക് നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉത്ഘാടനം ചെയ്യും.
എല്ലാ വർഷത്തിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഫാമിലി ലോഞ്ച് സജീകരിച്ചിട്ടുണ്ട്. ടോർണമെന്റിൽ ഇത്തവണ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പുവരുത്താനായി 20 കുടുബങ്ങൾക്ക് ഒരുമിച്ചിരുന്നു കളി കാണാൻ കഴിയുന്ന രീതിയിൽ പൂർണ്ണ സുരക്ഷയോടെയാണ് ലോഞ്ജ് ഏർപ്പെടുത്തിയിരിക്കുന്നത്.
സ്വദേശികളും വിദേശികളും ഉൾപ്പെട്ട താരപ്പടയാണ് കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റിൽ മത്സരിക്കുന്നത്. പ്രധാനപ്പെട്ട ക്ലബ്ബുകൾക്കൊപ്പം തളിപ്പറമ്പിലെ ആറ് ടീമുകളും ജഴ്സി അണിയും. കാണികൾക്കും താരങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആംബുലൻസും സജ്ജീകരിച്ചിട്ടുണ്ട്.
ഫിക്സർ കഴിഞ്ഞദിവസം ഫെസ്റ്റ് ചെയർപേഴ്സണും കൗൺസിലറുമായ നുബുല പ്രകാശനം ചെയ്തു.ക്ലബ്ബ് ചെയർമാൻ സൂപ്പർ സിദ്ദീഖ് അധ്യക്ഷനായി. മേളയുടെ സ്പോൺസർമാരായ ഫാറൂഖ്, സഹീർ പാലക്കാടൻ, പ്രസിഡണ്ട് എം കെ മനോഹരൻ എന്നിവർ സംസാരിച്ചു. നിഷാദ് പാലക്കോടൻ സ്വാഗതവും മുത്തലിബ് നന്ദിയും പറഞ്ഞു.
The Caribbean's All India Football Fest