കുറ്റൂർ പഞ്ചായത്തിലെ കുഴിക്കാട് മണിയാടൻ വീട്ടിൽ ചന്ദ്രശേഖരന്റെ മകൻ അശ്വന്ത് ചന്ദ്രന്റെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം കാലിഫോർണിയയിലെ മലയാളി കൂട്ടായ്മയായ മോഹം ഫൗണ്ടേഷൻ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വഴി അയച്ചു തന്ന 414000 രൂപയുടെ ചെക്ക് ഇന്നലെ പിലാത്തറ ഹോപ്പ് വില്ലേജിൽ സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് കല്യാശ്ശേരി എം. എൽ. എ. എം. വിജിൻ അശ്വന്തിന്റെ പിതാവ് എം. ചന്ദ്രശേഖരന് കൈമാറി.
എസ്. ബി. ഐ. യിൽ FCRA അക്കൗണ്ട് തുറന്നശേഷം ആദ്യം ലഭിക്കുന്ന സംഭാവന ഇത്തരം ഒരു ജീവൻ രക്ഷ പദ്ധതിക്കാണെന്നതിൽ ചാരിതാർഥ്യം ഉണ്ട് എന്ന് ഹോപ്പ് മാനേജിങ് ട്രസ്റ്റീ പറഞ്ഞു. പരിപാടി ഉദ്ഘാടനം ചെയ്ത് എം. എൽ. എ. ഹോപ്പ് നേതൃത്വം നൽകുന്ന നന്മയുടെ സന്ദേശം സമൂഹത്തിനു മാതൃക ആണെന്ന് പ്രസ്താവിച്ചു.
ചെറുതാഴം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. വി. ഉണ്ണികൃഷ്ണൻ, അഡ്വക്കേറ്റ് ശശിധരൻ നമ്പ്യാർ, ഇ. കുഞ്ഞിരാമൻ, ഡോ. ഷാഹുൽ ഹമീദ് , ആമ്പിയർ ITC പ്രിൻസിപ്പൽ എം. വിജയൻ, ദേവകി ടീച്ചർ, ഷനിൽ ചെറുതാഴം , ജാക്വലിൻ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു.
Medical aid fund