തളിപ്പറമ്പ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസ് തളിപ്പറമ്പ് ക്യാമ്പസിൽ സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ ജനുവരി 6 ,7 , 8 തീയതികളിൽ നടക്കുന്ന തരംഗ് ഐ ടി ആർട്സ് ഫെസ്റ്റിവലിന്റെ പോസ്റ്റർ പ്രകാശനം കോളേജ് പ്രിൻസിപ്പാൾ ഡോ : സിറാജ് എം . വി . പി നിർവഹിച്ചു.
ചടങ്ങിൽ സ്റ്റാഫ് അഡ്വൈസർ അബ്ദുറഹ്മാൻ, കോളേജ് യൂണിയൻ ചെയർമാൻ ഷാനിഫ് കെ , ഫൈൻ ആർട്സ് അഡ്വൈസർ ഷിജിൽ , പിടിഎ സെക്രട്ടറി ബീന, ടീച്ചർമാരായ സുസ്മിത ,രമ്യ, മറ്റു യൂണിയൻ അംഗങ്ങളും സംബന്ധിച്ചു.
ജനുവരി 6,7,8 തീയതികളിലായി സാഹിത്യോത്സവം , ചിത്രോത്സവം, ചിത്രരചന, സംഗീതോത്സവം എന്നിങ്ങനെയുള്ള വിവിധതരത്തിലുള്ള പരിപാടികൾ ന്യൂ സെമിനാർ ഹാളിൽ നിന്നും , ഓഡിയോ വിഷ്വൽ തീയറ്ററിൽ വച്ചും നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.
Tarang IT Arts Festival