കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്

കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്
Dec 27, 2024 09:45 PM | By Sufaija PP

കണ്ണൂര്‍: ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ കിടന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ കണ്ണൂര്‍ കുന്നാവ് സ്വദേശി പവിത്രന് പിഴയിട്ട് റെയില്‍വേ കോടതി.ആയിരം രൂപയാണ് കോടതി പിഴയിട്ടത്. പവിത്രന്റെ അറസ്റ്റ് രേഖപ്പെടുത്തി ആര്‍പിഎഫ് നേരത്തേ ജാമ്യത്തില്‍ വിട്ടിരുന്നു.

ഇക്കഴിഞ്ഞ 23ന് വൈകിട്ട് പുന്നേന്‍പാറയിലാണ് സംഭവം നടന്നത്.മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ പുന്നേപാറയില്‍ എത്തിയപ്പോള്‍ ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനായി പവിത്രന്‍ ട്രാക്കില്‍ കിടക്കുകയായിരുന്നു.

ട്രെയിന്‍ പോകുന്നതുവരെ ട്രാക്കില്‍ കമഴ്ന്ന് കിടക്കുകയും ട്രെയിന്‍ പോയ ശേഷം എഴുന്നേറ്റ് നടന്നു പോകുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഫോണ്‍ ചെയ്ത് ട്രാക്കിലൂടെ വരുമ്ബോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞിരുന്നില്ലെന്നും തൊട്ടുമുന്നില്‍ എത്തിയപ്പോഴാണ് അറിഞ്ഞതെന്നും പവിത്രന്‍ പറഞ്ഞിരുന്നു.

ഓടിരക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. അതുകൊണ്ട് ട്രാക്കില്‍ കിടക്കുകയായിരുന്നു.ട്രെയിന്‍ പോയി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നടക്കുകയായിരുന്നു. വീഡിയോ കണ്ടപ്പോള്‍ ഉള്ളില്‍ ഭയം തോന്നിയെന്നും പവിത്രന്‍ പറഞ്ഞിരുന്നു.

A case has been filed against Pavithran

Next TV

Related Stories
സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

Dec 28, 2024 06:03 PM

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ...

Read More >>
പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു

Dec 28, 2024 05:58 PM

പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു

പുഴയിൽ രണ്ടുപേർ മുങ്ങി...

Read More >>
മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം: അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ

Dec 28, 2024 03:09 PM

മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം: അന്ത്യവിശ്രമം നി​ഗംബോധ് ഘട്ടിൽ

മന്‍മോഹന്‍ സിങ്ങിന് ആദരവോടെ യാത്രാമൊഴിയേകി രാജ്യം: അന്ത്യവിശ്രമം നി​ഗംബോധ്...

Read More >>
‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയിൽ പൂർണ തൃപ്തരതല്ല’; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മമാർ

Dec 28, 2024 03:07 PM

‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയിൽ പൂർണ തൃപ്തരതല്ല’; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മമാർ

‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയിൽ പൂർണ തൃപ്തരതല്ല’; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ്...

Read More >>
ദാമ്പത്യ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല: വനിതാ കമ്മീഷന്‍

Dec 28, 2024 01:48 PM

ദാമ്പത്യ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല: വനിതാ കമ്മീഷന്‍

ദാമ്പത്യ പ്രശ്‌നങ്ങളില്‍ കുട്ടികളെ ബലിയാടാക്കുന്നത് അംഗീകരിക്കാനാവില്ല: വനിതാ...

Read More >>
എം ഡി എം എയുമായി യുവാവ് പിടിയിലായി

Dec 28, 2024 01:45 PM

എം ഡി എം എയുമായി യുവാവ് പിടിയിലായി

എം ഡി എം എയുമായി യുവാവ്...

Read More >>
Top Stories










News Roundup