‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയിൽ പൂർണ തൃപ്തരതല്ല’; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മമാർ

‘എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണം, വിധിയിൽ പൂർണ തൃപ്തരതല്ല’; കണ്ണീരടക്കാനാവാതെ പൊട്ടിക്കരഞ്ഞ് അമ്മമാർ
Dec 28, 2024 03:07 PM | By Sufaija PP

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീടുകളിൽ വൈകാരിക രംഗങ്ങള്‍. കോടതി വിധി കേട്ട് ഇരുവരുടെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. കോടതി വിധി കേട്ട് പ്രതികരിക്കാനാകാതെ ഏറെ നേരം കണ്ണീരോടെ നിന്ന ഇരുവരെയും ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പാടുപെട്ടു. കോടതിയിൽ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കൃപേഷ് ലാലിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ പറഞ്ഞു.

വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 10 പേരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ കുറെ കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് ഈ ദിവസത്തിനുവേണ്ടിയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. അതുകൊണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിനായി കുറെയെറെ പരിശ്രമിക്കേണ്ടിവന്നു. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ലെന്നും ബാലാമണി പറഞ്ഞു. നീതി കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും തക്കതായ ശിക്ഷ എല്ലാവര്‍ക്കും കിട്ടുമെന്ന് കരുതുന്നതായും ബാലാമണി കൂട്ടിചേര്‍ത്തു.

എല്ലാ കുറ്റവാളികളും ശിക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ശരത് ലാലിന്‍റെ അമ്മ പ്രതികരിച്ചു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. എങ്കിലും കോടതിയിൽ വിശ്വാസമുണ്ട്. 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ആശ്വാസമാണെന്നും അവര്‍ പ്രതികരിച്ചു. അതേസമയം, 10പേരെ വെറുതെ വിട്ട വിധിക്കെതിരെയും നിയമപരമായി മുന്നോട്ടുപോകുമെന്നാണ് മറ്റു കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്നും അപ്പീൽ നൽകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

periya murder case

Next TV

Related Stories
കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 28, 2024 09:58 PM

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി...

Read More >>
 ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

Dec 28, 2024 09:56 PM

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും...

Read More >>
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

Dec 28, 2024 09:52 PM

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29...

Read More >>
നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

Dec 28, 2024 09:49 PM

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി...

Read More >>
എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Dec 28, 2024 06:17 PM

എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

Dec 28, 2024 06:03 PM

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ...

Read More >>
Top Stories

News Roundup