എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു
Dec 28, 2024 06:17 PM | By Sufaija PP

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തു. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസ് (17), അഷറഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത്.

രണ്ടരയ്ക്കാണ് ഈ കുട്ടികള്‍ അപകടത്തില്‍ പെട്ടത്. കുളിക്കുന്നതിനായി റിയാസിന്റെ അമ്മയ്‌ക്കൊപ്പമാണ് കുട്ടികള്‍ പുഴയിലേക്ക് എത്തിയത്. തുടര്‍ന്ന് മൂന്ന് പേരും ഒഴുക്കില്‍ പെടുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടയില്‍ റിയാസിന്റെ മാതാവും വെള്ളത്തിലേക്ക് താഴ്ന്നു. തൊട്ടടുത്ത് വീടിന്റെ പണി എടുക്കുകയായിരുന്നവരാണ് ഇവരെ രക്ഷിച്ചത്.

അപകടം നടന്ന ഉടനെ രക്ഷപ്പെടുത്തിയ റിയാസ് ആശുപത്രിലെത്തിക്കുന്ന വഴിയാണ് മരിച്ചത്. യാസിനെ രണ്ട് മണിക്കൂറിനു ശേഷം അപകടം നടന്ന സ്ഥലത്ത് നിന്നും നൂറു മീറ്റര്‍ അകലെ കണ്ടെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നീട് വൈകിയാണ് സമദിന്റെ മൃതദേഹം കണ്ടെത്തിയത്.

രക്ഷപ്പെടുന്നതിനായി എന്തിലോ പിടിച്ചു നിന്ന നിലയിലായിരുന്നു സമദിന്റെ മൃതദേഹമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.

Three students

Next TV

Related Stories
കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 28, 2024 09:58 PM

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി...

Read More >>
 ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

Dec 28, 2024 09:56 PM

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും...

Read More >>
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

Dec 28, 2024 09:52 PM

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29...

Read More >>
നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

Dec 28, 2024 09:49 PM

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി...

Read More >>
സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

Dec 28, 2024 06:03 PM

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ...

Read More >>
പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു

Dec 28, 2024 05:58 PM

പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു

പുഴയിൽ രണ്ടുപേർ മുങ്ങി...

Read More >>
Top Stories

News Roundup