ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര - ദ്രവ മാലിന്യ സംസ്കരണത്തിന് പെരുമ്പ ജി എം യു. പി സ്കൂളിന് സമീപം നിർമ്മാണ പുരോഗതി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു 15000 രൂപ പിഴ ചുമത്തി.പെരുമ്പ ജി. എം യൂ പി സ്കൂളിൽ സപ്ത ദിന ക്യാമ്പിന് എത്തിയ ജി. എച്ച്.എസ് എസ് വെള്ളൂരിലെ എൻ. എസ്. എസ് വിദ്യാർത്ഥികൾ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.പരിശോധന വേളയിൽ കെട്ടിടത്തിന്റെ ബേസ്മെന്റ് ഏരിയയിൽ മുഴുവനും കറുത്ത നിറത്തിലുള്ള മലിന ജലം കെട്ടികിടക്കുന്നതാണ് സ്‌ക്വാഡ് കണ്ടത്.
മലിന ജലത്തിൽ കൊതുകും കൂത്താടിയും പെറ്റുപെരുകി സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും കണ്ടെത്തി. കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും നിരവധിയായ പ്ലാസ്റ്റിക്, പുകയില ഉൽപ്പനങ്ങളുടെ പാക്കറ്റുകൾ മദ്യ കുപ്പികൾ അടക്കമുള്ളവ തള്ളിയിരിക്കുന്നതായും പരിശോധന വേളയിൽ കണ്ടെത്തി.
കെട്ടിട ഉടമസ്ഥരുമായി ബന്ധപെട്ടു ഉടനടി പ്രശ്ന പരിഹാരത്തിനു വേണ്ട നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് നിർദേശം നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പയ്യന്നൂർ മുനിസിപ്പാലിറ്റി പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്യാം കൃഷ്ണൻ ഒ. കെ തുടങ്ങിയവർ പങ്കെടുത്തു.
fine