ഇരിട്ടി : കേരള കർണ്ണാടക അതിർത്തി ചെക്‌പോസ്റ്റായ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . ഇന്നലെ നടത്തിയ വാഹന പരിശോധനക്കിടയിലാണ് 45 ഗ്രാം എം ഡി എം എയുമായി മുണ്ടേരി സ്വദേശി ഗൗരീഷ് (21) നെ ഇരിട്ടി എസ് ഐ കെ. ഷറഫുദീനും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി പോലീസും ചേർന്ന് ചേർന്ന് പിടികൂടിയത് .
പുതുവത്സരത്തോട് അനുബന്ധിച്ചു നടക്കുന്ന പാർട്ടികളിൽ വ്യാപകമായി ലഹരി വസ്തുക്കൾ എത്താൻ സാധ്യത ഉള്ളതിനാൽ റൂറൽ പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും പോലീസും അതിർത്തി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വ്യപകപരിശോധനയാണ് ജില്ലയിൽ നടത്തുന്നത്. അതിനിടയിലാണ് മാരക ലഹരി മരുന്നുമായി യുവാവ് പിടിയിലാവുന്നത്.
MDMA