---
title: "ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ"
english_title: "Pamburutthi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259335/pamburutthi"
published_at: "2024-12-27T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676eaee671a9f_news-card.jpg"
keywords: []
---

# ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ

> **Lead Summary:** **പാമ്പുരുത്തി : **ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31 ഫെബ്രവരി 1,2 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഉറൂസിന്റെ ഭാഗമായി സിയാറത്ത്, പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മത പ്രഭാഷണം, ദഫ് പ്രദർശനം, മാഷപ്പ് മത്സരം, മെഗാ ദഫ്, മൗലിദ് സദസ്സ്, അന്നദാനം, ഇഷ്ഖ് റസൂൽ, സമാപന കൂട്ടുപ്രാർത്ഥന എന്നിവ നടക്കും.

## Article Content

**പാമ്പുരുത്തി : **ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31 ഫെബ്രവരി 1,2 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഉറൂസിന്റെ ഭാഗമായി സിയാറത്ത്, പതാക ഉയർത്തൽ, ഉദ്ഘാടന സമ്മേളനം, മത പ്രഭാഷണം, ദഫ് പ്രദർശനം, മാഷപ്പ് മത്സരം, മെഗാ ദഫ്, മൗലിദ് സദസ്സ്, അന്നദാനം, ഇഷ്ഖ് റസൂൽ, സമാപന കൂട്ടുപ്രാർത്ഥന എന്നിവ നടക്കും.

പാമ്പുരുത്തി ജുമാ മസ്ജിദിൽ വച്ച് നടന്ന തിയ്യതി നിശ്ചയിക്കുന്ന ചടങ്ങ് മഹല്ല് ഖത്തീബ് ശിഹാബുദ്ദീൻ ദാരിമി കച്ചേരിപ്പറമ്പ് ഉദ്ഘാടനം ചെയ്‌തു.

ഉപദേശക സമിതി അംഗം എം മമ്മു മാസ്റ്റർ, മഹല്ല് പ്രസിഡണ്ട് എം.എം അമീർ ദാരിമി, ജനറൽ സെക്രട്ടറി അബ്ദുൽ സലാം എം, റഫീഖ് വി.പി, എം ആദം ഹാജി, അബ്ദുൽ റസാഖ് സി കെ, റിയാസ് എൻ പി, മുഹമ്മദ്‌ കുഞ്ഞി കെ സി, മുഹമ്മദലി മൗലവി കെ.പി, അൻവർ എം, മുഹമ്മദ് കുഞ്ഞി എം.പി, മനാഫ് എം, ഹനീഫ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259335/pamburutthi)