തടിക്കടവ ഗവ. ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യുണിറ്റ് സപ്തദിന ക്യാമ്പ് പച്ചിലയുടെ ഭാഗമായി ലഹരി വിരുദ്ധ റാലിയും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
തുടർന്ന് തടിക്കടവിൽ നടത്തിയ ലഹരി ബോധവൽക്കരണ ക്ലാസ്സിന് പ്രദീപൻ മാലോത്ത് നേതൃത്വം നൽകി. പ്രിൻസിപ്പൽ അഹമ്മദ് എം പി പ്രോഗ്രാം ഓഫീസർ അനിതകൂന്താനം, അൻവർ ശാന്തിഗിരി, ജോസഫ് കെ ജെ, ഹംസ സി എം, മനീഷ എൻ എസ്, തോമസ് ടി ജെ എൻ എസ് എസ് വളണ്ടിയേഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു
NSS unit organized an anti-drug rally