---
title: ""എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്"; സപര്യ സാംസ്കാരിക സമിതി"
english_title: "saparya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259331/saparya"
published_at: "2024-12-27T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ead8491813_Untitled-2-web.jpg"
keywords: []
---

# "എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്"; സപര്യ സാംസ്കാരിക സമിതി

> **Lead Summary:** **കാഞ്ഞങ്ങാട് : ** സ്വന്തം കൃതികളിലൂടെ മനുഷ്യത്വത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണെന്ന് സപര്യ സാംസ്കാരിക സമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഓരോ പദത്തിലും നക്ഷത്ര ശോഭ പരത്തി മലയാള സാഹിത്യത്തിൽ ആശയങ്ങളുടെ അക്ഷയ ഗോപുരമുയർത്തി, കാലത്തിന് മറിച്ചിടാനാവാത്ത സമുന്നത സിംഹാസനം സ്വന്തമാക്കി കടന്നുപോയ കാഞ്ചന പ്രതിഭയാണ് എം.ടി.യെന്ന് അനുശോചന യോഗത്തിൽ സപര്യ പറഞ്ഞു.

## Article Content

**കാഞ്ഞങ്ങാട് : ** സ്വന്തം കൃതികളിലൂടെ മനുഷ്യത്വത്തിൻ്റെ മൂല്യങ്ങൾ ഉയർത്തിക്കാട്ടിയ എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണെന്ന് സപര്യ സാംസ്കാരിക സമിതിയുടെ സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഓരോ പദത്തിലും നക്ഷത്ര ശോഭ പരത്തി മലയാള സാഹിത്യത്തിൽ ആശയങ്ങളുടെ അക്ഷയ ഗോപുരമുയർത്തി, കാലത്തിന് മറിച്ചിടാനാവാത്ത സമുന്നത സിംഹാസനം സ്വന്തമാക്കി കടന്നുപോയ കാഞ്ചന പ്രതിഭയാണ് എം.ടി.യെന്ന് അനുശോചന യോഗത്തിൽ സപര്യ പറഞ്ഞു.

പ്രമുഖ എഴുത്തുകാരനായ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡണ്ട് ആനന്ദകൃഷ്ണൻ എടച്ചേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രാപ്പൊയിൽ നാരായണൻ, ശ്രീദേവി അമ്പലപുരം, പ്രേമചന്ദ്രൻ ചോമ്പാല, കുഞ്ഞപ്പൻ തൃക്കരിപ്പൂർ,ലേഖ കാദംബരി, അജിത് പാട്യം മഹേഷ് കൊളവയൽ, ശ്രീജിത്ത് ചീമേനി, രഘുനാഥ് പൊതുവാൾ, ദിൽന ദിലീപ്, ദിലീപ് കുണ്ടാർ, അനിൽകുമാർ പട്ടേന, വരദൻ പുല്ലൂർ, രവീന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259331/saparya)