ദുബൈ : കണ്ണൂർ ജില്ലാ ദുബൈ കെഎംസിസി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഖാമുഖ വർത്തമാനം വേറിട്ട അനുഭവമായി. പതിവ് തെറ്റിച്ച ഒരു ചർച്ചാ വേദിയായാണ് ചടങ്ങ് നടത്തിയത്. രാഷ്ട്രീയം, യുവത, സാമൂഹ്യ സാഹചര്യങ്ങൾ, തൊഴിൽ, കലാലയങ്ങൾ, മാറി വരുന്ന ജീവിത കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങളിൽ മികച്ച ആശയങ്ങളുടെ പ്രകാശന വേദി കൂടിയായി ഇൻസൈറ്റ് ലാബ്.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ മുഖ്യാതിഥിയായി പങ്കെടുത്ത് ആശയങ്ങൾ ക്രോഡീകരിച്ച് സംസാരിച്ചു. ഉയർന്നു വന്ന ആശയങ്ങളും അഭിപ്രായങ്ങളും ജനുവരിയിൽ മാട്ടൂലിൽ വെച്ച് നടക്കുന്ന ജില്ലാ യൂത്ത് ലീഗ് കേമ്പിൽ ചർച്ചക്ക് വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി റയീസ് തലശ്ശേരി ഇൻസൈറ്റ് ലാബ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ ചേലേരി അധ്യക്ഷത വഹിച്ചു.
മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്, മലയാള സാഹിത്യത്തിലെ ഇതിഹാസമായിരുന്ന എം ടി വാസുദേവൻ നായർ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന പ്രാർത്ഥനയും നടന്നു.
യു കെ മുഹമ്മദ് കുഞ്ഞി, ഒ മൊയ്തു ചപ്പാരപ്പടവ്, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഫൈസൽ മാഹി, റഫീഖ് കോറോത്, ഷംസീർ അലവിൽ, അലി ഉളിയിൽ, നിസാർ കൂത്തുപറമ്പ്, ബഷീർ കാവുംപടി ചർച്ചയിൽ പങ്കെടുത്തു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര സ്വാഗതവും സെക്രട്ടറി മുനീർ ഐക്കോടിച്ചി നന്ദിയും പറഞ്ഞു.
Kannur District Dubai kmcc