എം ടി വിടവാങ്ങി

എം ടി വിടവാങ്ങി
Dec 25, 2024 10:11 PM | By Ajmal

കോഴിക്കോട്: മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മ അമ്മാളു അമ്മയുടെയും നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി നോക്കി.

സ്കൂൾ പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. വിക്ടോറിയ കോളജിലെ പഠന കാലത്താണ് രക്തം പുരണ്ട മൺതരികൾ എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. 1958 ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തുവന്നത്. 1959 ൽ നോവലിന് കേരള സാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു. തുടർന്ന് കാലാതിവര്‍ത്തിയായ പല നോവലുകളും ആ തൂലികയിൽ നിന്ന് പുറത്തുവന്നു, ‘കാലം’, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം' തുടങ്ങിയ നോവലുകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തേക്കും പ്രവേശിച്ചു. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ പലവേഷങ്ങളിൽ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ എം.ടിയുമുണ്ടായിരുന്നു. ‘നിര്‍മ്മാല്യം,വാരിക്കുഴി, കടവ്, ദേവലോകം, ബന്ധനം, മഞ്ഞ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2005ല്‍ രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യമേഖലയിൽ രാജ്യ​ത്തെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ല്‍ എം.ടി.ക്ക് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാല ), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ( നാലുകെട്ട് ), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും എം.ജി സര്‍വ്വകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചിരുന്നു. അദ്ദേഹം ആദ്യസംവിധാനം ചെയ്ത 'നിര്‍മ്മാല്യം' 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

Mt

Next TV

Related Stories
സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു

Dec 26, 2024 09:20 AM

സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു

സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം (54)...

Read More >>
മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

Dec 25, 2024 09:54 PM

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ് നടന്നു

മാതമംഗലം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: കന്നി കലവറയ്ക്ക് കുറ്റിയടിക്കൽ ചടങ്ങ്...

Read More >>
കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത  കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

Dec 25, 2024 09:49 PM

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ കേരളം

കോട്ടച്ചേരി ബസ്റ്റാന്റ് മേൽനടപ്പാത കോഴിക്കോട് ബസ്റ്റാന്റ് മേൽനടപ്പാത മാതൃകയിൽ പണിയുക: സപര്യ...

Read More >>
നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 09:09 PM

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി...

Read More >>
കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

Dec 25, 2024 08:55 PM

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ്...

Read More >>
അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Dec 25, 2024 08:09 PM

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

അൽ മഖർ ബോർഡിങ്‌ ആൻഡ്‌ ആർ ഐ സി സി അലുംനി കമ്മിറ്റി 2025-26ലേക്കുള്ള പുതിയ ഭാരവാഹികളെ...

Read More >>
Top Stories










News Roundup