കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ്റ്റാന്റിൽ റെയിൽവേ സ്റ്റേഷൻ റോഡുമായി ബന്ധിപ്പിച്ച് കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡ് മേൽനടപ്പാത മാതൃകയിൽ മേൽ നടപ്പാത പണിയണമെന്ന് സപര്യ സാംസ്കാരിക സമിതി സംസ്ഥാന പ്രതിനിധി സഭ ആവശ്യപ്പെട്ടു.മേൽനടപ്പാത പണിയാനുള്ള നടപടി സ്വീകരിക്കാൻ നഗരസഭ മുൻ കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രതിനിധി സഭ പത്രപ്രവർത്തകൻ ഇ.വി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സമർപ്പണമാണ് ഓരോ മനുഷ്യന്റേയും വിജയം സൃഷ്ടിക്കുന്നതെന്നും സമർപ്പണബോധമുള്ള സാമൂഹ്യ സംഘടനകളും വ്യക്തികളും പുതിയ കാലത്തിന്റെ ആവശ്യകത യാണെന്നും ഇ വി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.ചടങ്ങിൽ വിവിധ പുരസ്കാരങ്ങൾ നേടിയ വ്യക്തികളെ അനുമോദിച്ചു കൊണ്ട് എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ സംസാരിച്ചു.
രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദ പൈ കവിതാ പുരസ്കാരം നേടിയ പ്രേമചന്ദ്രൻ ചോമ്പാല, ഇ വി ജയകൃഷ്ണൻ, ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ ലേഖാ കാദംബരി, നൃത്ത പ്രതിഭ ദിൽന ദിലീപ് എന്നിവർക്ക് അനുമോദനം നൽകി.ആനന്ദകൃഷ്ണൻ എടച്ചേരി, പ്രാപ്പൊയിൽ നാരായണൻ,കുഞ്ഞപ്പൻ തൃക്കരിപ്പൂർ, ശ്രീജിത്ത് ചീമേനി, അനിൽകുമാർ പട്ടേന, അജിത് പാട്യം, വരദൻ പുല്ലൂർ, ദിലീപ് നായർ കുണ്ടാർ എന്നിവർ സംസാരിച്ചു.
Saparya Kerala