പഴയങ്ങാടി: മാടായി സിഎസ് ഐ മെൻസ് ഫെലോഷിപ്പ് മാടായിയുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച പള്ളിയങ്കണത്തിൽ ക്രിസ്മസ് കരോൾ നൈറ്റ് സംഘടിപ്പിച്ചു. റവ:ഫാദർ ജയദാസ് മിത്രൻ കോട്ടയം ഉൽഘാടനം ചെയ്തു. റോബർട്ട് ജോൺ അധ്യക്ഷനായി.
റവ.ഫാദർ ലിന്റോ സ്റ്റാൻലി ക്രിസ്മസ് സന്ദേശം നൽകി. ചടങ്ങിൽ മാധ്യമ പ്രവർത്തനത്തിൽഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ടി ബാബു പഴയങ്ങാടിയെ ഇടവക വികാരി റവ.ഫാദർറോബർട്ട് ജോൺ പൊന്നാടയണിയിച്ച് ആദരിച്ചു., പഴയങ്ങാടി എസ് ഐ കെ അനിൽകുമാർആശംസകളർപ്പിച്ചു., മെൻസ് ഫെലോഷിപ്പ് സെക്രട്ടറി സൗന്ദർ രാജ് സ്വാഗതവും, സിറിൾ മാനുവൽ നന്ദിയും പറഞ്ഞു.
Christmas Carol Night