കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രം ക്രിസ്തുമസ് ന്യൂ ഇയർ ഖാദി മേളക്ക് തുടക്കമായി. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രത്നകുമാരി ആദ്യ വിൽപ്പനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബിനി കെ കെ ഏറ്റുവാങ്ങി. എഡിഎം പദ്മചന്ദ്ര കുറുപ്പ്, സുരേഷ് ബാബു എളയാവൂർ, ഷോളി ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.മേളയുടെ ഭാഗമായി ഖാദി ഉൽപ്പന്നങ്ങൾക്ക് 30% വരെ ഗവ :റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കൂടാതെ ഖാദി സാരിക്ക് പ്രത്യേക കൗണ്ടറും ഒരുക്കിയിട്ടുണ്ട്.
Christmas-New Year Khadi Mela