കൊളച്ചേരി : കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ വയോജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) സംഘടിപ്പിക്കുന്ന 'ഊന്നുവടി' വയോജന സംഗമം പ്രകൃതി രമണിയമായ പാമ്പുരുത്തി ദ്വീപിലെ ബോട്ട് ജെട്ടിക്ക് സമീപമുള്ള പുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 2024 ഡിസംബർ 25ന് ബുധനാഴ്ച രാവിലെ 9 30 ന് ആരംഭിക്കും.
പ്രായാധിക്യവും ശാരീരിക അവശതകളും കൊണ്ട് വീട്ടകങ്ങളിൽ ഒതുങ്ങിപ്പോയ മുതിർന്നവർക്കും പഴയ തലമുറയിലെ കാരണവർമാർക്കും ഒത്തുചേരാനും അനുഭവങ്ങൾ പങ്ക് വെക്കാനും കലാസ്വാദനത്തിനും സഹായകമാകുന്ന പരിപാടി മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും തളിപ്പറമ്പ് സി. എച്ച് സെൻറർ മുഖ്യ കാര്യദർശിയുമായ അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു മുഖ്യാതിഥിയാവും. പി ടി എച്ച് സ്റ്റേറ്റ് ചീഫ് ഫംഗ്ഷണൽ ഓഫീസർ ഡോക്ടർ എം എ അമീറലി മുഖ്യ പ്രഭാഷണം നടത്തും.
പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിക്കും. പി ടി എച്ച് ഖത്തർ ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ കമ്പിൽ മൊയ്തീൻ ഹാജി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ തുടങ്ങിയവർ സംവദിക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലിയുടെ കലാവിരുന്നും ബഷീർ പാട്ടയം നയിക്കുന്ന മുട്ടിപ്പാട്ടും പരിപാടിക്ക് പകിട്ടേകും. പി ടി എച്ച് കൊളച്ചേരി മേഖലാ ഭാരവാഹികൾ, പ്രവർത്തക സമിതി അംഗങ്ങൾ, വളണ്ടിയർമാർ, കോ- ഓർഡിനേറ്റർമാർ, യൂത്ത് ബ്രിഗേഡ് അംഗങ്ങൾ പരിപാടിയിൽ സംബന്ധിക്കും.
Vayojana Sangam