കാലിക്കടവ് ഹൈസ്ക്കൂളിൽ സപ്തദിന സഹവാസ ക്യാമ്പിനെത്തിയ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ വാർഡിലെ സർക്കാർ സ്ഥാപനമായ ഹോമിയോ ഡിസ്പെൻസറിയുടെയും വയോജന വിശ്രമകേന്ദ്രത്തിന്റെയും പരിസര ശുചികരണം സംഘടിപ്പിച്ചു. വാർഡ് കൺവീനർ കെ. ഹൈദരലിയുടെ അദ്ധ്യക്ഷതയിൽ ജയേഷ് എ (ഒന്നാം വാർഡ് മെമ്പർ ) ഉൽഘാടനം ചെയ്തു.
വാർഡ് മെമ്പർ കെ. ഷൈമ സ്വാഗതം പറഞ്ഞു കൊണ്ടുള്ള ശുചികരണ പ്രവർത്തനങ്ങൾക്ക് സനൂജ ടീച്ചർ നേതൃത്വം നൽകി. ഏറ്റവും അഭിനന്ദനം അർഹിക്കുന്ന പ്രവൃത്തികളാണ് കുട്ടികൾ അവിടെ ചെയ്തതെന്ന് മനസിലാക്കാൻ കഴിഞ്ഞു.
cleaned the premises of the Homeo Dispensary