കടന്നപ്പള്ളി: പടിഞ്ഞാറേക്കര അയ്യപ്പഭജന മന്ദിരത്തിൻ്റെ നേതൃത്വത്തിൽ നടന്ന അയ്യപ്പൻ വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി സാഹോദര്യ ദീപം തെളിയിച്ചു.മാനവ സൗഹാർദ്ദത്തിന്റെ പുതിയ പാഠങ്ങൾ നൽകി നടന്ന സഹോദര്യ ദീപം കൈമാറൽ പരിപാടിയിൽ വിവിധ മത പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. മതസൗഹാർദ്ദത്തിന്റെ സന്ദേശം പങ്കുവച്ച് കെടാവിളക്കും ചടങ്ങിൽ കൈമാറി.
ഇടനീർ മഠാധിപതി സച്ചിതാനന്ദ ഭാരതി സരസ്വതി,അയ്യപ്പസേവാ സംഘം ജനറൽ സെക്രട്ടറി കൊയ്യം ജനാർദനൻ,കടന്നപ്പള്ളി ജമാ അത്ത് കമ്മിറ്റി പ്രസിഡൻ്റ് മൊയ്തു ഹാജി, പിലാത്തറ സെന്റ് ജോസഫ്സ് കോളജ് അസിസ്റ്റൻ്റ് മാനേജർ ഫാദർ. മെൽവിൻ ദേവസി,അയ്യപ്പൻ വിളക്ക് ആഘോഷ കമ്മിറ്റി ഭാരവാഹികളായ . പി.കെ.ഭാസ്കരൻ,പി.വി. കരുണാകരൻ എന്നിവർ കെടാവിളക്ക് കൈമാറി.
ayyappan vilakk