കരിമ്പം മുതൽ സർ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തൻ കുന്നിൽ അവസാനിക്കുന്ന റോഡിന്റെ വീതി കൂട്ടിയുള്ള വികസന പ്രവർത്തനം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും, നിലവിലുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു,ഏഴായിരത്തോളം വിദ്യാർത്ഥികൾ ദിവസവും വന്ന് പഠിച്ചു പോകുന്ന ഈ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കാണ് രാവിലെയും വൈകുന്നേരവും നേരിടുന്നത്, കാൽനട യാത്രക്കാർക്ക് പോലും ബുദ്ധിമുട്ടാണ്, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും,ഫയർഫോഴ്സ്, ഗവൺമെന്റ് ആശുപത്രി,ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ, സർ സയ്യിദ് കോളേജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ, കെ ഇ സാഹിബ് ബി എഡ് കോളേജ്, അൽ അൻസാർ പബ്ലിക് സ്കൂൾ ഉൾപ്പെടെ,ഈ റോഡുമായി ബന്ധപ്പെട്ട പ്രദേശത്താണ് നിൽക്കുന്നതാണ്, കണ്ണൂർ എയർപോർട്ടിലേക്കുള്ള റോഡുമായി ഈറോഡ് ബന്ധിപ്പിക്കുന്നു.
ആയതിനാൽ റോഡിന്റെ വികസനം ഇവിടെയുള്ള ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാണ്, രാവിലെ 9 മണി മുതൽ 10 മണി വരെയും വൈകുന്നേരം മൂന്നു മണി മുതൽ നാലര മണി വരെയും ഹെവി വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കണമെന്നും, സ്ഥിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു, വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു, സീനിയർ മെമ്പർ കെ എഫ് മത്തായി മാസ്റ്റർ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ ലൂസി റമി, ഡോക്ടർ ഡോ:ടി വി രാമകൃഷ്ണൻ, ഡോ വിമൽ റെമി ,ഡോ: സീന,ജോൺ കല്ലാട്ട്,ഷീന സജി,കെ ഷാഹിദ,പി പ്രേമലത, ശിഹാബുദ്ദീൻ എസ് എന്നിവർ പ്രസംഗിച്ചു, ക്രിസ്മസ് ആഘോഷവും നടന്നു.
KP ജോസഫ് രക്ഷാധികാരി,നൗഷാദ് ബ്ലാത്തൂർ പ്രസിഡണ്ടായും, പ്രൊഫസർ ലൂസി റമി ജനറൽ സെക്രട്ടറിയായും, ഡോ വിമൽ റെമി ട്രഷറർ ആയും, വൈസ് പ്രസിഡണ്ടുമാർ, അഞ്ജന രാമകൃഷ്ണൻ, ജെസ്സി ജോസഫ്,ജോയിന്റ് സെക്രട്ടറി പ്രൊഫസർ മസൂദ കൗസർ എന്നിവരെ പുതിയ ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.
Vidyanagar Housing Colony Residence Association