ഏറ്റവും മികച്ച നിലയിൽ നാടൻ പച്ചക്കറികൾ ഉൾപ്പാദിപ്പിച്ച് കർഷകർക്ക് ലഭ്യമാക്കുന്ന ആന്തൂർ നഗരസഭാ കൃഷിഭവൻ പരിധിയിലെ ബക്കളം വയൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഒന്നാം വിള നെൽകൃഷി കഴിഞ്ഞ് തരിശ്ശിടാതെ. അവിടെ നല്ല പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിന് ആസൂത്രണം ചെയ്തു. കൃഷി വകുപ്പിൻ്റെ 2 പച്ചക്കറി ക്ലസ്റ്ററുകളും GAP പച്ചക്കറി ക്ലസ്റ്ററുകളും ചേർന്ന് ബക്കളം വയൽ സമ്പൂർണ്ണമായി ഉപയോഗപെടുത്തുകയണ്.
നഗരസഭയുടെയും എം.എൽ.എ.യുടെയും ഇടപെടലിലൂടെ തയ്യാറാക്കിയ ജലസേചന പദ്ധതികൾ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിന് സഹായകരമായി. തരിശ്ശുരഹിത ബക്കളം എന്ന ആശയത്തോടെ ജലസേചന സൗകര്യം കുറഞ്ഞ സ്ഥലത്ത് വൻപയർ കൃഷി ചെയ്യുവാനും ഉള്ള പദ്ധതി ആസൂത്രണം ചെയ്തു . ആകെ 15 ഹെക്ടർ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന പദ്ധതി മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ വിത്ത് നട്ടുകൊണ്ട് ഉൽഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് പദ്ധതി പ്രകാരം പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് നൽകുന്ന ജൈവ കീടനാശിനി , ജൈവ കുമിൾനാശിനി തുടങ്ങിയവ ചെയർമാൻ വിതരണം ചെയ്തു.
കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില പദ്ധതി വിശദീകരിച്ചു. GAP പദ്ധതിപ്രകാരം നടത്തേണ്ട വിള പരിപാലന രീതികളെ കുറിച്ചും , ജൈവ കീട , കുമിൾ നാശിനികളുടെ ഉപയോഗം സംബന്ധിച്ചും കെ.വി.കെ.യിലെ ഡോ. കെ.വി. മഞ്ജു ക്ലാസെടുത്തു. വാർഡ് കൗൺസിലർ മാരായ ടി.കെ.വി. നാരായണൻ, ഗീത കെ.വി., മുൻ കൗൺസിലർ മാരായ എം കണ്ണൻ , വി. പുരുഷോത്തമൻ , പാച്ചനി മനോഹരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പച്ചക്കറി ക്ലസ്റ്റർ ചെയർമാൻ കെ.വി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പച്ചക്കറി ക്ലസ്റ്റർ കൺവീനർ കെ. കുഞ്ഞിരാമൻ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ വിജയകുമാരി കെ.സി. നന്ദിയും പറഞ്ഞു.
Vegetable cultivation