---
title: "ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കെ.മോഹനന്‍ നിര്യാതനായി"
english_title: "k mohanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253591/k-mohanan"
published_at: "2024-12-03T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674ea6a9069eb_Untitled-2-web.jpg"
keywords: []
---

# ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവ് കെ.മോഹനന്‍ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്; ** ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ തളിപ്പറമ്പ ആടിക്കുംപാറ സ്ട്രീറ്റ് 13 സൗപര്‍ണികയില്‍ കെ.മോഹനന്‍ നിര്യാതനായി.ഇന്ന് പുലര്‍ച്ചെ 3.40 ന് തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ വെച്ചാണ് അന്ത്യമുണ്ടായത്. പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയാണ്.

## Article Content

**തളിപ്പറമ്പ്; ** ആര്‍.എസ്.പി(ലെനിനിസ്റ്റ്) നേതാവും സ്വകാര്യ ബസ് കണ്ടക്ടറുമായ തളിപ്പറമ്പ ആടിക്കുംപാറ സ്ട്രീറ്റ് 13 സൗപര്‍ണികയില്‍ കെ.മോഹനന്‍ നിര്യാതനായി.ഇന്ന് പുലര്‍ച്ചെ 3.40 ന് തളിപ്പറമ്പ സഹകരണ ആശുപത്രിയില്‍ വെച്ചാണ് അന്ത്യമുണ്ടായത്. പെരളശ്ശേരി മൂന്നുപെരിയ സ്വദേശിയാണ്.

പരേതരായ കെ.കെ.കുഞ്ഞിണ്ണന്‍ വൈദ്യര്‍ (മുന്‍പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്-കെ.ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: എം.വി.രമാദേവി. മക്കള്‍: എം.വി.രമ്യ ( അധ്യാപിക), എം.വി.ദിവ്യ ( അധ്യാപിക കിഴുന്ന സൗത്ത് യു.പി.സ്‌ക്കൂള്‍), രനില്‍ മോഹന്‍ (അബുദാബി). മരുമക്കള്‍: ശ്രീജിത്ത് (മുംബൈ)ഷഹീസ്(അബുദാബി), ശരണ്യ (ഇരിണാവ്). സഹോദരങ്ങള്‍: കെ. ജയരാജന്‍ (സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ്), കെ.രേണുക (മൂന്നു പെരിയ) കെ. ഗീതകുമാരി( റിട്ട. അധ്യാപിക, മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍), പരേതരായ കെ.സദാനന്ദന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി), കെ. പ്രേമചന്ദ്രന്‍ (റിട്ട.കെ.എസ്.ആര്‍.ടി.സി).സംസ്‌കാരം നാളെ (4.12.2024 ബുധനാഴ്ച്ച) 11 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനംത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253591/k-mohanan)