അണ്‍ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വണ്‍ പ്രവേശനത്തില്‍ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.എയ്ഡഡ് സ്കൂള്‍, പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലര്‍ ഇറക്കിയത്.

എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസർവേഷൻ കോട്ടകള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായി സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അല്ലാതെ അഡ്മിഷൻ നടത്തുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്താല്‍ അഡ്മിഷൻ റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
ഗവണ്‍മെന്റ് നിയമമനുസരിച്ചാണോ അണ്‍ എയ്ഡഡ് ആണെങ്കിലും എയ്ഡഡ് ആണെങ്കിലും ഗവണ്‍മെന്‍റ് മേഖലയിലായിരുന്നാലും അഡ്മിഷൻ നടത്തുന്നത് സംബന്ധിച്ച് നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ, ഡിഇഒമാർ, എ ഇ ഒ മാർ തുടങ്ങിയവർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. കണ്ടുപിടിച്ചാല്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത രീതിയിലുള്ള നടപടി സ്വീകരിക്കും. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച തമിഴ്നാട് വിദ്യാഭ്യാസ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
V shivankutty