വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പട്ടുവം വെള്ളിക്കീലിലെ കാരക്കീൽ കുഞ്ഞഹമ്മദ് (42 )ആണ് മരണപ്പെട്ടത്.
നവംമ്പർ 2 ന് രാവിലെ സ്കൂട്ടറിൽ യാത്ര ചെയ്യവേ പട്ടുവം പറപ്പൂലിൽ വെച്ചായിരുന്നു അപകടം.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ശനിയാഴ്ച വൈകുന്നേരമാണ് മരണപ്പെട്ടത്.
ഭാര്യ : മാജിദ.സഹോദരങ്ങൾ : സൈനബ,റഷീദ,ബുഷ്റ,നഫീസ,സമീറ,സൈനുദ്ധീൻ, പരേതയായ ആമിന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക്.
accident