പാപ്പിനിശ്ശേരി: ദേശീയപാതയിലുണ്ടായിരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പാപ്പിനിശ്ശേരിയിൽ ഡിവൈഡറുകൾ സ്ഥാപിച്ച് ട്രാഫിക് പരിഷ്കാര നടപടി ശക്തമാക്കി.
പഴയങ്ങാടി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വൺവേ ലംഘിച്ച് കോട്ടൺസ് റോഡിലേക്ക് കയറുന്നത് അപകട സാധ്യത വർദ്ധിപ്പിച്ചിരുന്നു. ഇത് തടയാൻ കോട്ടൺസ് റോഡിലേക്ക് കടക്കുന്ന കടവത്ത് വയൽ ഭാഗത്ത് തിങ്കളാഴ്ച ഡിവൈഡറുകൾ സ്ഥാപിച്ചു.


24 മണിക്കൂറും ദേശീയപാതയിലെ ട്രാഫിക് നിയന്ത്രണം കൃത്യമായി പാലിക്കണമെന്ന് എം.എൽ.എ കെ.വി. സുമേഷും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.
ട്രാഫിക് പരിഷ്‌കാര നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Pappinisseri