കണ്ണൂർ : കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് കേരളാ ഫോക്ലോർ അക്കാദമി കണ്ണപുരം നാടൻകലാഗ്രാമത്തിൽ നിന്നും നാടൻപാട്ട് പൂർത്തിയാക്കിയ പഠിതാക്കളുടെ അരങ്ങേറ്റം നടന്നു. ചെറുകുന്ന് ഗവ: സൗത്ത് എൽ പി സ്കൂൾ ഓഡിറ്റോറിയ ത്തിൽ കേരളാ ഫോക്ലോർ അക്കാദമി ചെയർമാൻ ഒഎസ് ഉണ്ണികൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.
കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ ആദ്യക്ഷനായി കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു ഇരുപത്തിയഞ്ചു പേരാണ് നാടൻ പാട്ടിൽ പരിശീലനം നേടിയത് നേരത്തെ എമ്പതോളം പേർ ചെണ്ട മേളത്തിലും പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം നടത്തി.
വരുന്ന ജനുവരിയിൽ ചെണ്ട പരിശീലനത്തോടെ പരിശീലന പരിപാടിക്ക് തുടക്കം കുറിക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രൻ, എ വി പ്രഭാകരൻ, കെ രമേശൻ,എൻ ശ്രീധരൻ, കെ വി ശ്രീധരൻ, മിനേഷ് മണക്കാടൻ എന്നിവർ സംസാരിച്ചു. കേരളാ ഫോക്ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ സ്വാഗതവും സി വി സുരേഷ് ബാബു നന്ദിയും പറഞ്ഞു.
Kannapuram Nadankalagram