കൊച്ചി: ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ.വാർത്ത അവതരണത്തിലെ ലിംഗ വിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗ രേഖയിലാണ് ഇക്കാര്യം പറയുന്നത്.
'വളയിട്ട കൈകളില്‍ വളയം ഭദ്രം' പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്ക് വരുമ്പോള്‍ വളയെ കൂട്ട് പിടിക്കുന്ന തലക്കെട്ട് ഒഴിവാക്കുക.സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യം കുഴപ്പത്തിൽ ആകുമ്പോള്‍ 'പെണ്‍ ബുദ്ധി പിന്‍ബുദ്ധി' പ്രയോഗം, 'അല്ലെങ്കിലും പെണ്ണ് ചെയ്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്' എന്ന് വായനക്കാരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.
സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന വാര്‍ത്തയിൽ 'രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി' എന്ന വിധം സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരം വാര്‍ത്ത തലക്കെട്ടുകളും മാറ്റണം.
പാചകം, വൃത്തിയാക്കല്‍, ശിശു സംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമ ആണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമ ആണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല.
The women's commission