---
title: "ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം ശ്രദ്ധേയമായി"
english_title: "meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251415/meeting"
published_at: "2024-11-24T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742f70b81328_news-card.jpg"
keywords: []
---

# ജാർഖണ്ഡ് യാത്രയുടെയും സാമൂഹിക സേവനങ്ങളുടെയും ഓർമ പുതുക്കിയ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **തളിപ്പറമ്പ്:** ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മ സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻ്റ് സോഷ്യൽ സർവീസ് സെസിൻ്റെ 10 ആം യാത്രികരുടെ സംഗമം നടത്തി. കണ്ണൂർ തളിപ്പറമ്പ് എളംബേരംപാറ ക്രസൻ്റ് മഹലിൽ ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:** ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലും സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സക്രിയമായ ഇടപെടലുകൾ നടത്തുന്ന മുസ്ലിം ലീഗ് പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മ സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻ്റ് സോഷ്യൽ സർവീസ് സെസിൻ്റെ 10 ആം യാത്രികരുടെ സംഗമം നടത്തി. കണ്ണൂർ തളിപ്പറമ്പ് എളംബേരംപാറ ക്രസൻ്റ് മഹലിൽ ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് അഡ്വ.എസ്.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മുൻ എംഎൽഎ എം.സി ഖമറുദ്ദീൻ്റെ നേതൃത്വത്തിൽ പാടിപ്പറയൽ സംഗീത സദസും നടത്തി. സെസ് കൺവീനർ പുള്ളാട്ട് ശംസുദ്ധീൻ അധ്യക്ഷത വഹിച്ചു. ഒ.സി ഹംസ, ടി.പി.എം ബഷീർ, എ.കെ.മുസ്തഫ, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് അലി മങ്കര, യാസർ ദാരിമി, ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ, തളിപ്പറമ്പ് മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് ഒ.പി ഇബ്രാഹിം കുട്ടി മാസ്റ്റർ, വി.എ. റഹീം, എം.കെ മുഹമ്മദ് വിളക്കോട് എന്നിവർ പ്രസംഗിച്ചു. വിവിധ സെഷനുകൾക്ക് സത്താർ കുറ്റൂർ, നാസർ മേപ്പാടി, ബീരാൻ ഹാജി വെങ്ങാട്, കെ.പി ഹംസ മാസ്റ്റർ, അൻവർ റഷീദ് ബാഖവി, സഫറുല്ല അരീക്കോട്, പി.സി ഇല്യാസ്, ഫൈസൽ കൊല്ലോളി, ഹകീം തുപ്പിലിക്കാട്ട്, അദ്നാൻ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251415/meeting)