---
title: "കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപ്പിടിച്ചു അപകടം"
english_title: "A car caught fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/251355/a-car-caught-fire"
published_at: "2024-11-24T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742aa0978b40_news-card.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിന് സമീപം ഓടിക്കൊണ്ടിരിക്കുകയായിരുന്ന കാറിന് തീപ്പിടിച്ചു അപകടം

> **Lead Summary:** കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രല്‍ ജയില്‍ മുന്നിലാണ് സംഭവം നടന്നത്. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

## Article Content

കണ്ണൂർ: കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ കാറിന് തീപിടിച്ചു. കണ്ണൂർ സെൻട്രല്‍ ജയില്‍ മുന്നിലാണ് സംഭവം നടന്നത്. അപകട സമയത്ത് ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. തീപിടുത്തത്തില്‍ കാർ പൂർണമായും കത്തി നശിച്ചു.

ഫയർഫോഴ്സെത്തി തീ അണച്ചു. അപകടത്തില്‍ ആളപായമില്ല. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിറുത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/251355/a-car-caught-fire)