നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി നവീകരിച്ച കാന്റീൻ ഉദ്ഘാടനം തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വൈസ് ചെയർമാൻ കല്ലിങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പിയൂഷ് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ നബീസ ബീവി,പി. പി. മുഹമ്മദ് നിസാർ, റജില. പി, കെ പി ഖദീജ, കൗൺസിലർമാരായ ശ്രീ ഇ. കുഞ്ഞിരാമൻ, ശ്രീവത്സരാജ് സെക്രട്ടറി കെ പി സുബൈർ നഴ്സിംഗ് സൂപ്രണ്ട് ഉഷ കെ. എൽ. എസ് ഹേന വി. എസ്. നഗരസഭാ കൗൺസിലർമാർ എച്ച്എംസി മെമ്പർമാർ എന്നിവർ പങ്കെടുത്തു വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേർസൺ എം. കെ. ഷബിത സ്വാഗതവും താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ഗ്രിഫിൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
തളിപ്പറമ്പ് നഗരസഭ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ 810000 (8 ലക്ഷത്തിൽ പത്തായിരം രൂപ ) ചിലവഴിച്ചാണ് ശോചനീയമായിരുന്ന കാന്റീൻ നവീകരണ പ്രവർത്തി പൂർത്തീകരിച്ചത്. നവീകരിച്ച കാന്റീനിൽ നിന്നും രോഗികൾക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഗുണമേന്മയുള്ള ആഹാരം മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. പ്രവർത്തന സമയം രാവിലെ ആറുമണി മുതൽ രാത്രി 10 മണി വരെയാണ്.
The renovated canteen