ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്

ഇനി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസ വകുപ്പ്
Nov 22, 2024 09:12 AM | By Sufaija PP

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്‌സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെ തുടര്‍ന്നാണിത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്.

കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.

ഉപതെരഞ്ഞെടുപ്പ്: ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം; വോട്ടെണ്ണല്‍ നാളെ പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബാലാവകാശ കമീഷന്‍ അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് എല്ലാ ആര്‍ഡിഡിമാര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.

watsapp notes

Next TV

Related Stories
നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

Nov 22, 2024 11:36 AM

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന് നടി

നടന്മാർക്ക് ആശ്വാസം: പീഡ‍ന പരാതി പിൻവലിക്കുന്നെന്ന്...

Read More >>
വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

Nov 22, 2024 11:32 AM

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി...

Read More >>
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

Nov 22, 2024 10:26 AM

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം...

Read More >>
ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ

Nov 22, 2024 10:22 AM

ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ അധികൃതർ

ചിറവക്കിലെ ഓട്ടോ പാർക്കിംഗ് പ്രശ്നം: ചർച്ചക്ക് ക്ഷണിച്ചില്ലെന്നും പോയിട്ടില്ലെന്നും വ്യാപാരികൾ, നടന്നത് അവലോകനയോഗമെന്ന് നഗരസഭ...

Read More >>
കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

Nov 21, 2024 10:06 PM

കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍

കഞ്ചാവുമായി യുവാവ് എക്‌സൈസ്...

Read More >>
വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ

Nov 21, 2024 09:09 PM

വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ

വനിതാ പോലീസിനെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ്...

Read More >>
Top Stories